തൊഴിലിനായി ഒരു കൈ സഹായം, ‘കരിയർ ജ്വാല’ പദ്ധതിയുമായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ്

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായമായി എത്തുകയാണ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ്. കരിയർ ജ്വാല എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രഥമലക്ഷ്യം മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള കരിയർ സേവനം ലഭ്യമാക്കുക എന്നതാണ്. തികച്ചും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ മാർച്ച് മാസത്തിനകം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളോട് കരിയർ സംബന്ധമായ വിഷയങ്ങൾ സംസാരിക്കുകയാണ് എംപ്ലോയ്മെന്റ് ഓഫീസർമാർ. നിലവിൽ കേരളത്തിൽ ഏഴിടങ്ങളിൽ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ – സർക്കാതിര ഒഴിവുകൾ, യോഗ്യതകൾ, സംവരണ വ്യവസ്ഥകൾ, മത്സരപ്രവേശന പരീക്ഷകളുടെ തയ്യാറെടുപ്പ് രീതികൾ, ഭാവിപഠന സാധ്യതകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന കരിക്കുലം അടിസ്ഥാനമാക്കിയാണ് ഓഫീസേഴ്സ് ക്ലാസുകൾ എടുക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുകൾ, കരിയർ ഡെവലപ്മെന്റ് സെന്ററുകൾ, 11 ജില്ലകളിലുള്ള എംപ്ലോയ്ബിലിറ്റി സെന്ററുകൾ, യൂണിവേഴ്സിറ്റികളിലെ എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറകൾ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഗൈഡൻസ് ബ്യൂറോകൾ, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ തുടങ്ങിയവയെല്ലാം കരിയർ ജ്വാല പദ്ധതിയുടെ ഭാഗമാകും. ഇതിന്റെ സേവനം ആവശ്യമുള്ള സ്ഥാപനങ്ങൾ തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *