ഡോക്ടറാകണം എഞ്ചിനീയറാകണം എന്നൊക്കെ നമ്മളുടെ കുട്ടികൾ ആഗ്രഹം പറയുമ്പോൾ നേരെ പാലാക്ക് പുറപ്പെട്ടോ എന്ന് നമ്മുടെ നാട്ടിൽ പറയും .എന്തിനാണ് എൻട്രൻസ് എഴുതുന്ന കുട്ടികൾ പാലയ്ക്കു പോകുന്നത് .അതിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം നമ്മൾ പാലാ ബ്രില്ലിയൻന്റ സ്റ്റഡി സെന്ററിന്റെ ചരിത്രപരമായ ഈ മുന്നേറ്റത്തിന്റെ കഥ കുടി കേൾക്കണം
40 വര്ഷം മുൻപ് ഒരു ചെറിയ മുറിയിൽ നിന്നാണ് തുടക്കം .ചെറുപ്പക്കാരായ നാല് പേരുടെ കഠിനാധ്വാനം കൊണ്ടും വളർത്തിയെടുത്ത ഒരു വിദ്യാഭാസ സ്ഥാപനം.ഒരു ലക്ഷത്തിലധികം ഡോക്ടറുമാരെയും അതിലും എത്രോയോ ഇരട്ടി എഞ്ചിനീർമാരായും സ്മുഹത്തിലേക്കു സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നതാണ് പാലാ ബ്രില്ലിയന്റിനെ വ്യത്യസ്തമാക്കുന്നത് .ഇത് അവർക്കു ബിസിനസ് അല്ല ഒരു തലമുറയെ മുന്നിലേക്ക് നയിക്കുക എന്ന സ്വപ്നമാണ്