വനിതകൾക്ക് സൗജന്യ സ്കിൽ പ്രോഗ്രാം- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16

കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & ഒൻട്രപ്രനർഷിപ്പ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന ദീർഘകാല പ്രോഗ്രാമുകളുടെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പ്രോഗ്രാം കോഴ്സ് ദൈർഘ്യം പ്രവേശന യോഗ്യത സീറ്റ് എന്നിവ താഴെ ക്രമത്തിൽ രേഖപ്പെടുത്തുന്നു

  1. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, രണ്ടു വർഷം ദൈർഘ്യം, പത്താംക്ലാസ് യോഗ്യത, 24 സീറ്റുകൾ
  2. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-ഒരു വർഷം ദൈർഘ്യം, പത്താം ക്ലാസ് 48 സീറ്റ്
  3. ഡ്രസ്സ് മേക്കിങ്- ഒരു വർഷം ദൈർഘ്യം, എട്ടാം ക്ലാസ് യോഗ്യത, 20 സീറ്റ്
  4. ഡി ഡി പി ഓപ്പറേറ്റർ- ഒരു വർഷം ദൈർഘ്യം, പത്താം ക്ലാസ് യോഗ്യത, 24 സീറ്റ്
  5. ഇൻഫർമേഷൻ ടെക്നോളജി -രണ്ടു വർഷം ദൈർഘ്യം, പത്താം ക്ലാസ് യോഗ്യത, 24 സീറ്റ്
  6. സെക്രട്ടറിയേറിയൽ പ്രാക്ടീസ് -ഇംഗ്ലീഷ് ഒരുവർഷ ദൈർഘ്യം, പത്താം ക്ലാസ്, 24 സീറ്റ്
  7. ടെക്നീഷ്യൻ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് റിപ്പയർ- രണ്ടുവർഷ ദൈർഘ്യം, പത്താം ക്ലാസ് യോഗ്യത, 24 സീറ്റ്
  8. ഐഒടി ടെക്നീഷ്യൻ ഒരു വർഷ ദൈർഘ്യം, പത്താം ക്ലാസ് യോഗ്യത, 24 സീറ്റ് ഉയർന്ന പ്രായപരിധിയില്ല ട്യൂഷൻ ഫീസ് ഇല്ല. വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് നേരിട്ടോ തപാലിലോ ഇമെയിലോ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16. 250 രൂപ ഡിപ്പോസിറ്റ് അടക്കം ആകെ അടക്കേണ്ടത് 500 രൂപ. പട്ടിക വിഭാഗക്കാർ ഡിപ്പോസിറ്റ് മാത്രം അടച്ചാൽ മതി. ഹോസ്റ്റൽ സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

National Skill Trainers Institute for women, kazhakuttom, Thiruvananthapuram-695 582.
Ph: 0471-2418391,
Website- nstiwtrivandrum.dgt.gov.in

Leave a Reply

Your email address will not be published. Required fields are marked *