പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം – സ്കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
സ്കൂൾ തലത്തിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന സംസ്ഥാനത്തെ കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി, PM -YASASVI, Pre- Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കണം. സ്കൂളുകളിൽ നിന്ന് ഡാറ്റ എൻട്രി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്…