പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം – സ്കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്കൂൾ തലത്തിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന സംസ്ഥാനത്തെ കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി, PM -YASASVI, Pre- Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കണം. സ്കൂളുകളിൽ നിന്ന് ഡാറ്റ എൻട്രി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്…

Read More

വനിതകൾക്ക് സൗജന്യ സ്കിൽ പ്രോഗ്രാം- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16

കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & ഒൻട്രപ്രനർഷിപ്പ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന ദീർഘകാല പ്രോഗ്രാമുകളുടെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാം കോഴ്സ് ദൈർഘ്യം പ്രവേശന യോഗ്യത സീറ്റ് എന്നിവ താഴെ ക്രമത്തിൽ രേഖപ്പെടുത്തുന്നു National Skill Trainers Institute for women, kazhakuttom, Thiruvananthapuram-695 582.Ph: 0471-2418391,Website- nstiwtrivandrum.dgt.gov.in

Read More

4 പേർ ,500 രൂപ ,ഒറ്റ മുറി!! ഇന്ന് ദുബായ് വരെ എത്തി നില്ക്കുന്നു

ഡോക്ടറാകണം എഞ്ചിനീയറാകണം എന്നൊക്കെ നമ്മളുടെ കുട്ടികൾ ആഗ്രഹം പറയുമ്പോൾ നേരെ പാലാക്ക് പുറപ്പെട്ടോ എന്ന് നമ്മുടെ നാട്ടിൽ പറയും .എന്തിനാണ് എൻട്രൻസ് എഴുതുന്ന കുട്ടികൾ പാലയ്‌ക്കു പോകുന്നത് .അതിനെ കുറിച്ച് അറിയണമെങ്കിൽ ആദ്യം നമ്മൾ പാലാ ബ്രില്ലിയൻന്റ സ്റ്റഡി സെന്ററിന്റെ ചരിത്രപരമായ ഈ മുന്നേറ്റത്തിന്റെ കഥ കുടി കേൾക്കണം40 വര്ഷം മുൻപ് ഒരു ചെറിയ മുറിയിൽ നിന്നാണ് തുടക്കം .ചെറുപ്പക്കാരായ നാല് പേരുടെ കഠിനാധ്വാനം കൊണ്ടും വളർത്തിയെടുത്ത ഒരു വിദ്യാഭാസ സ്ഥാപനം.ഒരു ലക്ഷത്തിലധികം ഡോക്ടറുമാരെയും അതിലും എത്രോയോ…

Read More

കുട്ടികൾക്ക് മികച്ച പഠനപരിസരം ഒരുക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വം: മന്ത്രി വി ശിവന്‍കുട്ടി

തിരുവമ്പാടി ഗവ. യു പി സ്കൂൾ കെട്ടിടവും ആലപ്പുഴ നഗരസഭ-ബ്ലോക്ക് തല പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു ഏറ്റവും മികച്ച പഠനപരിസരവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യത മാത്രമല്ല നമ്മള്‍ എല്ലാവരുടെയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എച്ച് സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച തിരുവമ്പാടി ഗവ. യു പി സ്കൂൾ കെട്ടിടവും ആലപ്പുഴ നഗരസഭ-ബ്ലോക്ക്തല പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളുടെ…

Read More

ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് -സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ്

കെൽട്രോൺ നോളെജ് സെൻറിൻ്റെ ആഭിമുഖ്യത്തിൽ  വനിതകൾക്കായി സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 29, 30 തീയതികളിലായാണ് ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിൻ്റെ സൗജന്യ വർക്ക്‌ഷോപ്പ് നടക്കുന്നത്. വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9072592416, 9072592412.

Read More

തൊഴിലിനായി ഒരു കൈ സഹായം, ‘കരിയർ ജ്വാല’ പദ്ധതിയുമായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ്

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായമായി എത്തുകയാണ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ്. കരിയർ ജ്വാല എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രഥമലക്ഷ്യം മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള കരിയർ സേവനം ലഭ്യമാക്കുക എന്നതാണ്. തികച്ചും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ മാർച്ച് മാസത്തിനകം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളോട് കരിയർ സംബന്ധമായ വിഷയങ്ങൾ സംസാരിക്കുകയാണ് എംപ്ലോയ്മെന്റ് ഓഫീസർമാർ. നിലവിൽ കേരളത്തിൽ ഏഴിടങ്ങളിൽ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ – സർക്കാതിര ഒഴിവുകൾ,…

Read More

വിദ്യാഭ്യാസ രംഗത്ത് ഇനി ‘എഐ വിപ്ലവം’ – ബജറ്റിൽ തിളങ്ങിയ വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പദ്ധതിവിഹിതവും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 1,28,650.05 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം വിദ്യാഭ്യാസമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ‘എല്ലാവർക്കും ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്നതാണ് ബജറ്റ് ഊന്നൽ നൽകിയ ഒരു പ്രഖ്യാപിത ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിൽ ഐഐടിക്കും നിർമ്മിത ബുദ്ധിക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ രാജ്യത്ത് എഐടിക്ക് വേണ്ടിയുള്ള 5 നാഷണൽ സെൻട്രൽ ഫോർ…

Read More

കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമില്ലെന്ന് യു.ജി.സി തീരുമാനം

യു.ജി.സിയുടെ പുതിയ കരടുചട്ടം പ്രകാരം കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമല്ല. നാലുവർഷ ബിരുദത്തിൽ 75% മാർക്ക് ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിൽ പി.ജിയുടെ പ്രാധാന്യം ഇല്ലാതാവും. ‘ഓണേഴ്സ് വിത്ത് റിസർച്ച് ‘എന്ന പേരിൽ നാലുവർഷം ബിരുദമുണ്ട്. മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം ഗവേഷണത്തിൽ ആഭിമുഖ്യമുള്ളവർക്ക് നാലാം വർഷം ഈ കോഴ്സ് തിരഞ്ഞെടുക്കാം. 75% മാർക്കോടെ ഓണേഴ്സ് വിത്ത് റിസർച്ച് വിജയിക്കുന്നവർക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം. അതത്…

Read More

പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

പുസ്തക വായനയ്ക്കും പത്രപരായണത്തിനും വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ നടക്കുന്ന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂടി ചേർത്തു. പത്രവായനയ്ക്ക് പ്രത്യേക പിരീഡ് ഉണ്ടാകുമെന്നും ഇതിനായി വിവിധ ഘട്ടങ്ങളിൽ ചർച്ചകളും കൂടിയാലോചനകളും സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More