പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം – സ്കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്കൂൾ തലത്തിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന സംസ്ഥാനത്തെ കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി, PM -YASASVI, Pre- Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കണം. സ്കൂളുകളിൽ നിന്ന് ഡാറ്റ എൻട്രി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളിൽ നിന്ന് അറിയാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *